പട്ടിക വർഗക്കാരായ ബിരുദധാരികൾക്ക് സിവിൽ സർവീസിന് സ്കോളർഷിപ്പ്: 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായ 30 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം; മുഴുവൻ ചിലവും സർക്കാർ വഹിക്കും

11

പട്ടിക വർഗക്കാരായ ബിരുദധാരികൾക്ക് സിവിൽ സർവീസിന് സ്കോളർഷിപ്പ്. 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായ 30 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം. താമസ-ഭക്ഷണ സൗകര്യമുള്ള ഒരു മാസ പരിശീലനത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. ഇവർക്ക് കേരളത്തിലോ പുറത്തോ പഠിക്കാൻ സർവ ചെലവും സർക്കാർ വഹിക്കും.

Advertisement
  വിദ്യയിലൂടെയാണ് സാമൂഹ്യ പുരോഗതി നേടേണ്ടത്.  വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകി കുട്ടികൾക്ക് പുതിയ കോഴ്സുകൾ പഠിക്കാനും ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലനം നൽകുകയാണ് സർക്കാർ ചെയ്യുന്നത്. .... 

ഓർക്കുക…സിവിൽ സർവീസ് പരിശീലനത്തിനുള്ള അപേക്ഷ എസ്ടി ഡയറക്ടർക്ക് ലഭിക്കേണ്ട അവസാന തീയതി ജൂൺ ഒന്ന്.

Advertisement