പത്താം തരം, ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് 28 വരെ അപേക്ഷിക്കാം

12
9 / 100

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന തുല്യതാ പരീക്ഷയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം തരം, ഹയര്‍സെക്കന്ററി കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
ഏഴാം ക്ലാസ് വിജയിച്ചവരും എട്ട്, ഒമ്പത് ക്ളാസുകളില്‍ പഠനം നിര്‍ത്തിയവരും 2016 വരെ പത്താം ക്ലാസ്സ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പത്താം തരത്തിന് 17 വയസും ഹയര്‍സെക്കന്ററിക്ക് 22 വയസും പൂര്‍ത്തിയായവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487-2365024, 9446793460