പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്; പ്രവേശനം നാളെ വരെ

8

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനം നാളെ വരെ. ഏകജാലക സംവിധാനത്തിന്റെ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തമിഴ്‌നാട് സംസ്ഥാന ബോര്‍ഡില്‍ നിന്ന് പത്താം തരം പാസായവര്‍ക്കും സപ്ലിമെന്ററി പാസായവര്‍ക്കും അലോട്ട്‌മെന്റിനായി അപേക്ഷിക്കാന്‍ നവംബര്‍ 19 വരെ അവസരം നല്‍കിയിരുന്നു. ജില്ലയില്‍ ഉണ്ടായിരുന്ന 3246 വേക്കന്‍സിയില്‍ പരിഗണിക്കാനായിരുന്നു രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്. അപേക്ഷിച്ച 3114 പേരില്‍ കണ്‍ഫര്‍മേഷന്‍ ചെയ്യപ്പെട്ട 3181 അപേക്ഷകള്‍ പരിഗണിച്ചു. സംവരണതത്വം അനുസരിച്ച്
ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റ്് പരിഗണിച്ചിട്ടുള്ളത്. പ്രവേശനം ഇന്ന് വൈകീട്ട് 5 മണിക്ക് അവസാനിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അഡ്മിന്‍ യൂസറിലെ ‘പ്രിന്റ് അലോട്ട്‌മെന്റ് ലെറ്റര്‍’ എന്ന മെനുവിലൂടെ പ്രിന്റ് എടുത്ത് ലഭിച്ച സ്‌കൂളില്‍ പ്രവേശനം നേടണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരിട്ട് സ്‌കൂളില്‍ ഹാജരാകാന്‍ സാധിക്കുകയില്ലെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നേടാം. കാന്‍ഡിഡേറ്റ് ലോഗിനിലെ ‘ഓണ്‍ലൈന്‍ ജോയിനിംഗ്’ എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്ത് സ്‌കൂളിലേക്ക് ഫോര്‍വേഡ് ചെയ്യാവുന്നതാണ്. പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ ലഭ്യമാകുന്ന ഒഴിവുകളോടൊപ്പം സീറ്റിന്റെ ആവശ്യകത പരിഗണിച്ച് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ലഭ്യമാകുന്ന സീറ്റുകളും ചേര്‍ത്ത് സ്‌കൂള്‍/ജില്ല/ ജില്ലാന്തര ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി നവംബര്‍ 29ന് പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷം അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കായി മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി ഉണ്ടാകും.