വിദ്യഭ്യാസ രംഗത്ത് വിപ്ലവത്തിനൊരുങ്ങി കുട്ടനെല്ലൂർ ഗവ.കോളേജ്: പൂർത്തിയായ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

12
4 / 100

ഉന്നത വിദ്യാഭ്യാസത്തിൽ ലോകനിലവാരം ലക്ഷ്യമിട്ട്
കുട്ടനെല്ലൂർ സി അച്യുമേനോൻ ഗവ. കോളേജിൽ സർക്കാർ നടത്തിയ വികസനപദ്ധതികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. സർക്കാർ ആസൂത്രണ ഫണ്ടിൽ നിന്നും 1.25 കോടി ഉപയോഗിച്ച് നിർമിച്ച ഇന്റെർണൽ റോഡ്, ഒന്നാംഘട്ടം നിർമാണം പൂർത്തിയാക്കിയ നോളജ് സെന്റർ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. കുട്ടനെല്ലൂർ കോളേജിൽ നടന്ന ചടങ്ങിൽ കാർഷിക വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി.

25 ലക്ഷം രൂപ ചിലവിൽ
എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സ്റ്റുഡന്റ് അമെനിറ്റി സെന്ററിന്റെ നിർമാണ ഉദ്‌ഘാടനവും മന്ത്രി കെ ടി ജലീൽ നിർവഹിച്ചു. ഈ വർഷം അനുവദിച്ച ബി എസ് സി മാത്‍സ് വിത്ത് ഡാറ്റ സയൻസ് എന്ന ബിരുദ കോഴ്സ്’, ഇക്ണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ അനുവദിച്ച റിസർച്ച് പ്രോഗ്രാം എന്നിവയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി.
നാനാജാതി മതസ്ഥർ ഒന്നിച്ചു പഠിച്ചു വളരുന്ന പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നാളെത്തെ പ്രതീക്ഷയെന്നും
ഒരു മതനിരപേക്ഷ സമൂഹം വളർന്നു വരാൻ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപെടുത്തുക മാത്രമേ മാർഗ്ഗമുള്ളൂ എന്നും മന്ത്രി കെ ടി ജലീൽ അഭിപ്രായപെട്ടു.

മതനിരപേക്ഷകതയുടെ വിശാലമായ ലോകത്തിന് ഇടയൊരുക്കിയതിന്റെ പേരിലാകും ഈ സർക്കാർ നാളെ അറിയപ്പെടുയെന്നും,
ഇത്രയധികം തുക വിദ്യാഭ്യാസ മേഖലയിൽ ചിലവിട്ട വേറെ ഒരു ഭരണകാലം ഉണ്ടായിട്ടില്ലെന്നും ജലീൽ ഓർമിപ്പിച്ചു. പരമ്പരാഗത കോഴ്സുകളെക്കാൾ ഏറ്റവും പുതിയ പഠന ശാഖകളാണ് ഭാവിയിൽ കൂടുതൽ ഉപകരിക്കുക എന്ന് തിരിച്ചറിഞ്ഞ് സർക്കാർ ആരംഭിച്ച കോഴ്സാണ് ഇത്.

കിഫ്‌ബി മുഖേന സാധ്യമാക്കിയ വികസന പ്രവർത്തനങ്ങളുടെ പട്ടിക നീളുകയാണെന്നും നാളത്തെ പുരോഗതിയുടെ അടിത്തറ ദൃഢമാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.

കുട്ടനെല്ലൂർ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ അംബിക പി വി, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജി പി വി അദ്ധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു.