സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും: പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ഏഴ് വരെ

11
8 / 100

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ഏഴ് വരെയായിരിക്കും ഉണ്ടാകുക. പ്ലസ് ടു പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ 11 വരെ നടത്തും. മാര്‍ച്ച് ഒന്ന് മുതലായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉണ്ടായിരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പ്. രണ്ട് ഷിഫ്റ്റുകളില്‍ ആയിട്ടായിരിക്കും പ്ലസ് ടു പരീക്ഷ നടത്തുക. മാസ്‌കും സാമൂഹിക അകലവും പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായിരിക്കും. എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി.