സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസം

0

സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Advertisement

ഇന്നു കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനിയാഴ്ചയിൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനങ്ങൾ ഇല്ല. എന്നാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

Advertisement