Home Kerala Education പോളി ടെക്നിക്കുകൾ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ഒരുക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ചേലക്കര പോളി ടെക്നിക്കിന് രജത ജൂബിലി സമ്മാനമായി 3.25 കോടിയുടെ അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

പോളി ടെക്നിക്കുകൾ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ഒരുക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ചേലക്കര പോളി ടെക്നിക്കിന് രജത ജൂബിലി സമ്മാനമായി 3.25 കോടിയുടെ അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

0
പോളി ടെക്നിക്കുകൾ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ഒരുക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ചേലക്കര പോളി ടെക്നിക്കിന് രജത ജൂബിലി സമ്മാനമായി 3.25 കോടിയുടെ അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

സംസ്ഥാനത്ത് പോളി ടെക്നിക്കുകളിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടപ്പം തൊഴിലും സംരംഭകത്വവും സാധ്യമാകുന്ന സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ഒരുക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ചേലക്കര സർക്കാർ പോളി ടെക്നിക് കോളേജിൽ കിഫ്ബിയുടെ സഹായത്തോടെ നിർമ്മിച്ച അക്കഡമിക് ബ്ലോക്ക് രണ്ടിന്റെ ഉദ്ഘാടനവും രജത ജൂബിലിയുടെ ആഘോഷങ്ങളുടെ സമാരംഭവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വികസനോന്മുഖമായ സമഗ്ര പദ്ധതികൾ തയ്യാറാക്കി മുന്നേറുകയാണ് ഉന്നത വിദ്യാഭ്യാസ മേഖല. കോളേജുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും. പോളി ടെക്നിക്കിന്റെ പഠന രീതി ചെയ്തുപഠിക്കുക എന്നതാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് അവിടെ കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്ന ദൗത്യത്തിന്റെ പതാകവാഹകരായി നടക്കേണ്ടവരാണ് നമ്മൾ. നമ്മുടെ അറിവുകൾ നാടിന്റെ സാമ്പത്തിക അടിത്തറയും ജീവിത നിലവാരവും വർധിപ്പിക്കുന്നതാകണം. തങ്ങളുടെ അറിവിനെ എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കണം.

ഫാബ് ലാബ്, പുതിയ കണ്ടുപിടിത്തങ്ങൾ അടക്കം നിരവധി സംരംഭങ്ങൾ പോളി ടെക്നിക് സ്ഥാപനങ്ങൾ വഴി നടത്താനായി. തൊഴിലവസരങ്ങൾ ഒരുക്കുന്ന സ്റ്റാർട്ട് അപ്പ് അന്തരീക്ഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണം. വിദ്യാർത്ഥികളുടെ ഉത്പന്നങ്ങൾക്ക് വിപണന കേന്ദ്രങ്ങൾ തുറക്കാൻ കഴിയണം.

25 ലക്ഷം രൂപ വരെ ധനസഹായം യങ്ങ് ഇന്നവെട്ടേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി നൽകി പദ്ധതി നടപ്പിലാക്കുന്നതിന് കഴിയും. കുട്ടികൾക്ക് വരുമാനം സമ്പാദിക്കാൻ കഴിയുന്ന രീതിയിലുള്ള സൗകര്യങ്ങൾ കലാലയത്തിനകത്ത് ഒരുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയ കോളേജ് വേറെയില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് 3.25 കോടി രൂപ ചിലവിൽ അക്കാദമിക് ബ്ലോക്കിലെ നിർമ്മാണം പൂർത്തിയാക്കിയത്. ആറ് ക്ലാസ്സ് മുറികൾ, രണ്ട് ഫാക്കൽട്ടി മുറികൾ, ടോയ്‌ലെറ്റ്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടോയ്‌ലെറ്റ്, രണ്ട് വകുപ്പ് മേധാവികളുടെ മുറികൾ എന്നിവയാണ് പുതിയ ബ്ലോക്കിലുള്ളത്. കിറ്റ്കോ സീനിയർ കൺസൾട്ടന്റ് ബൈജു ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി തങ്കമ്മ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ഖ് അബ്ദുൾ ഖാദർ, ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ ജയരാജ്, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ എം, എച്ച് ശേലീൽ, കെ ആർ മായ ടീച്ചർ, വി കെ നിർമ്മല, ഡോ. അബ്ദുൽ ഹമീദ് കെ എം, ഡോ. എം രാമചന്ദ്രൻ, മോഹൻദാസ് ടി വി, യൂണിയൻ ചെയർമാൻ സുഹൈൽ എസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ബൈജുഭായി ടി പി സ്വാഗതവും പ്രിൻസിപ്പാൾ അഹമ്മദ് സൈദ് പി ടി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here