എജു പീഡിയ ഗ്ലോബൽ കരിയർ എക്സ്പോ നാളെ മുതൽ ജൂൺ 13 വരെ

4

ഉന്നത വിദ്യാഭാസ രംഗത്തെ ഉപരിപഠന, തൊഴിൽ സാധ്യതകളെ കുറിച്ച് ആധികാരികവും, സമഗ്രവുമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി വെഫി(വിസ്ഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) ഒരുക്കുന്ന ഗ്ലോബൽ കരിയർ എക്സ്പോയായ എജു പീഡിയ രണ്ടാഴ്‌ചയിലധികം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ സൂം ഓൺലൈന്‍ പ്ലാറ്റ്ഫോമിലൂടെ നടക്കും. ശനിയാഴ്ച ആരംഭിക്കുന്ന എജു പീഡിയ ജൂൺ 13 നാണ് സമാപിക്കുക. ഇന്ത്യക്കകത്തും പുറത്തു മുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രൊഫഷണൽ കോളേജുകളിലേയും പ്രവേശന നടപടികൾ, പഠന വിവരങ്ങൾ, വിവിധ കോഴ്സുകളുടെ തൊഴിലവസരങ്ങൾ, ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യത നൽകുന്ന മികച്ച കോഴ്സുകൾ എന്നിവ  എജു പീഡിയയിൽ നിന്ന് മനസ്സിലാക്കാം. ഓസ്ട്രേലിയ, ജർമനി, തുർക്കി എന്നീരാജ്യങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട പരിപൂർണ്ണ വിവരങ്ങൾ, സിവിൽ സർവ്വീസ് വിജയിക്കാനുള്ള മാർഗങ്ങൾ, എഞ്ചിനീയറിംഗിനു ശേഷമുളള ഗവ:മെന്റ് സെക്ടറിലെ സാധ്യതകൾ, എയ്റോസ്പേസ് എഞ്ചിനീയറിംഗ് ആൻഡ് ഏവിയേഷൻ, ഹിസ്റ്ററി, ഇക്കണോമിക്സ്, കെമിസ്ട്രി, സ്പോർട്സ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, ആസ്ട്രോ ഫിസിക്സ്, മെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിലെ ട്രെൻഡ്, കരിയർ, ഹയർ സ്റ്റഡീസ് എന്നിവയെ കുറിച്ചുള്ള പ്രത്യേക പഠനങ്ങളും എജു പീഡിയയുടെ ഭാഗമായി നടക്കും. അമേരിക്ക, നെതർലാൻഡ്സ്, ജർമനി, സിഡ്നി, മെൽബൺ, ബ്രിസ് ബൈൻ, ഡേകിൻ, ലണ്ടൻ, ബർമിംഗ്ഹാം, ഓസ്ട്രേലിയ, വെയിൽസ്, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളിലേയും, സ്ഥലങ്ങളിലേയും അന്താരാഷ്ട്ര പ്രശസ്തിയുള്ള യൂണിവേഴ്സിറ്റികളിലെ പഠിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, അധ്യാപകരുമടങ്ങുന്ന മികച്ച ഫാക്കൽറ്റികളാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. അതോടൊപ്പം ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ നിന്നുള്ളവരും ക്ളാസുകൾക്ക് നേതൃത്വം നൽകും. വീട്ടിലിരുന്ന് വിദ്യാഭ്യാസ വിദഗ്ദരുമായി സംസാരിക്കാനും, സംശയ നിവാരണത്തിനുമുള്ള അവസരവും എജു പീഡിയയിലുണ്ടാകും. ഇരുപത് സെഷനുകളിലായി നൂറോളം വിദഗ്ദരാണ് വിദ്യാർത്ഥികൾക്ക് ദിശ നിർണയിക്കാൻ എജു പീഡിയയിലെത്തുക. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പടുക: 98471 69338,82811 49326