എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും

69

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജൂൺ ആദ്യവാരത്തിൽ നടത്താനാണ് പുതിയ തീരുമാനം. ജൂണിൽ ഇത് സംബന്ധിച്ച കേന്ദ്രസർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ വന്നതിന് ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കും.സ്കൂളുകൾ തുറക്കരുതെന്ന കേന്ദ്ര നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ ഈ മാസം നടത്താനുള്ള തീരുമാനം മാറ്റിയിരിക്കുന്നത്.