ഐ.സി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി

10

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഐ.സി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. ഐ.എസ്‌.സി പന്ത്രണ്ടാംതരം പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍മാര്‍ക്കയച്ച സര്‍ക്കുലറില്‍ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് വ്യക്തമാക്കി. 
സി ഐ എസ് സി ഇ അഫിലിയേഷന്‍ ഉളള സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസിലേക്കുളള പ്രവേശനനടപടികള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. പതിനൊന്നാം ക്ലാസുകാര്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുന്നതിനായി ഒരു ഷെഡ്യൂള്‍ തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.