എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് ആരംഭിക്കും

2

എസ് എസ് എൽ സി പരീക്ഷകൾ ഇന്ന് ആരംഭിക്കും.നാലു ലക്ഷത്തിധികം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുന്നത്. പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2,960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാർഥികളാണ് ഇന്ന് പരീക്ഷാ ഹാളുകളിലേക്ക് എത്തുക. ഗൾഫിൽ 518പേരും ലക്ഷദ്വീപിൽ 289 പേരും പരീക്ഷ എഴുതും.രാവിലെ 9.30 മുതൽ11.15 വരെയാണ് പരീക്ഷാ സമയം. ഭാഷാ വിഷയങ്ങളുടെ പരീക്ഷ ആദ്യം നടക്കും. ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് 12.15 വരെയാണ് സമയം. സമ്മർദ്ദം ഇല്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കഴിയട്ടെ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആശംസിച്ചു. വേനൽ ചൂട് കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കും. മാർച്ച് 29 നാണ് എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നത്. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങും.

Advertisement
Advertisement