കോവിഡ് വ്യാപനം:തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി

10

കോവിഡ് വ്യാപന സാഹചര്യത്തിൽ തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയര്‍ന്നതെങ്കിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.