Home Kerala Education കുട്ടികൾ ഒഴിവ് കാലം ആസ്വദിക്കട്ടെ; വിദ്യാർഥികളുടെ വേനൽക്കാല അവധി വെക്കേഷൻ ക്ലാസുകളുടെ പേരിൽ തടയാനാവില്ലെന്ന് ഹൈക്കോടതി

കുട്ടികൾ ഒഴിവ് കാലം ആസ്വദിക്കട്ടെ; വിദ്യാർഥികളുടെ വേനൽക്കാല അവധി വെക്കേഷൻ ക്ലാസുകളുടെ പേരിൽ തടയാനാവില്ലെന്ന് ഹൈക്കോടതി

0
കുട്ടികൾ ഒഴിവ് കാലം ആസ്വദിക്കട്ടെ; വിദ്യാർഥികളുടെ വേനൽക്കാല അവധി വെക്കേഷൻ ക്ലാസുകളുടെ പേരിൽ തടയാനാവില്ലെന്ന് ഹൈക്കോടതി

അക്കാദമിക് വർഷത്തിന് ശേഷം ഇടവേള അനിവാര്യമാണ്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇടവേള വേണമെന്നും കോടതി

വിദ്യാർഥികളുടെ വേനൽക്കാല അവധി വെക്കേഷൻ ക്ലാസുകളുടെ പേരിൽ തടയാനാവില്ലെന്ന് ഹൈക്കോടതി. കുട്ടികൾ ഒഴിവുകാലം ആസ്വദിക്കട്ടെയെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ. അവധിക്കാല ക്ലാസുകൾ വിലക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിന് നേരത്തെ കോടതി സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ ഇതിനി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

11-ാം ക്ലാസുകാർക്കായി അവധിക്കാല ക്ലാസുകൾ നടത്താമെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. തുടർന്ന് സർക്കാർ ഉത്തരവിന് താൽക്കാലിക സ്റ്റേയും നൽകി. ഐഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കേസിലടക്കം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേ. എന്നാൽ, ഈ ഉത്തരവുകളോട് വിയോജിക്കുന്നതായി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അക്കാദമിക് വർഷത്തിന് ശേഷം ഇടവേള അനിവാര്യമാണ്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇടവേള വേണം . അതിനാൽ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പുനപരിശോധന ആവശ്യമായ തിനാൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് വ്യക്തമാക്കിയ കോടതി അടിയന്തര പരിഗണനക്കായി വിഷയം ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ രജിസ്ട്രറിക്ക് നിർദേശവും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here