പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിച്ച് വരടിയം ഗവ.യു.പി സ്കൂളിന്റെ ഗ്രാമായനം

32

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിച്ച് വരടിയം ഗവ.യു.പി സ്കൂളിന്റെ ഗ്രാമായനം. പഞ്ചായത്തംഗം ബി.സജീവൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ജനങ്ങളെ പരിചയപ്പെടുത്തുകയും കുട്ടികളെ നാടിനെ പരിചിതമാക്കുകയുമാണ് ഗ്രാമായനം പരിപാടി. പേരാമംഗലം, കൊളങ്ങാട്ടുകര, അവണൂർ, പഞ്ചായത്ത്, മയിലാടുംകുന്ന്, അംബേദ്ക്കർ നഗർ, പാപ്പാനഗർ, ആകാശവാണി, വടക്കേതുരുത്ത്, തെക്കെതുരുത്ത് പ്രകൃതി, മൈലാംകുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഗ്രാമായനത്തിന് പഞ്ചായത്ത് സ്വീകരണം നല്കി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ, വാർഡ് അംഗം സജീവൻ ബി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എൻ.പി മാലിനി, സ്റ്റാഫ് സെക്രട്ടറി അജിനി പി കുമാർ, പി.ടി.എ പ്രസിഡന്റ് ശിവകുമാർ, അധ്യാപകരായ ഡെറ്റി, ഡോ. പി.എം ദാമോദരൻ എന്നിവർ സംസാരിച്ചു. അവണൂർ പഞ്ചായത്ത്, സ്കൂൾ അധ്യാപകർ, പി.ടി.ഏ, എം.പി.ടി.ഏ, എസ്.എം.എ.സി, ഒ.എസ്.ഏ, ഒ.ടി.ഏ, സ്കൂൾ ജാഗ്രതാ സമിതിഎന്നിവരുടെ സഹകരണത്തോടെയായിരുന്നു ഗ്രാമായനം.