ഇ.എം.സി.സി.യുമായി ആഴക്കടല്‍ മത്സ്യബന്ധന കരാർ വിവാദം: ധാരണാപത്രം റദാക്കിയ ഉത്തരവ് പുറത്ത് വിട്ടു

5

ഇ.എം.സി.സി.യുമായി ആഴക്കടല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ 5000 കോടിയുടെ ധാരണപത്രവും ചേര്‍ത്തലയില്‍ ഭൂമി അനുവദിച്ചതും റദ്ദാക്കി. കഴിഞ്ഞ മാസം 26 ന് ധാരണാപത്രം റദ്ദാക്കിയിരുന്നുവെങ്കിലും ഇന്ന് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഉത്തരവ് പുറത്തുവിട്ടത്.

കെ.എസ്.ഐ.ഡി.സി.ഒപ്പുവച്ച ധാരണാപത്രവും ചേര്‍ത്തലയിൽ സംസ്ഥാന സര്‍ക്കാര്‍ ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രവും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല രാവിലെ ആരോപിച്ചിരുന്നു.