അഞ്ചു വയസുകാരനെ ഉടുപ്പില്ലാതെ നിലത്തു കിടത്തി യുത്ത് കോൺഗ്രസിന്റെ ‘അതിര് വിട്ട’ സമരം

36

ഓടകള്‍ തുറന്നുകിടക്കുന്ന സംഭവത്തില്‍ കൊച്ചി നഗരസഭയില്‍ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചുവയസുകാരനെ ഉപയോഗിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി, കുഞ്ഞിന്‍റെ പുറത്ത് ചുള്ളിക്കമ്പുകളുമിട്ടു പ്രതിഷേധക്കാര്‍. കൊച്ചി പനമ്പിള്ളി നഗറിൽ തുറന്ന് കിടക്കുന്ന കാനയിൽ വീണ് മൂന്ന് വയസ്സുകാരന് ഇന്നലെയാണ് പരിക്കേറ്റത്. ഷർട്ട് പോലും ധരിപ്പിക്കാതെ അർദ്ധനഗ്നനാക്കിയാണ് കുഞ്ഞിനെ സമരത്തിന് എത്തിച്ചത്. കുഞ്ഞിനെ ഇങ്ങനെ സമരത്തിന് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ കേസ് വന്നാൽ അപ്പോൾ നോക്കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. സമരത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

Advertisement
Advertisement