തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്ന് സി.പി.എം നേതാവ് എം സ്വരാജ്. തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിച്ചത് ശവക്കല്ലറയിൽ പോയി പ്രാർത്ഥിച്ചിട്ടാണ്. കൂടെയെത്തിയ കോൺഗ്രസുകാർ മറ്റ് ശവക്കല്ലറകൾക്ക് മുകളിൽ ചെരുപ്പിട്ട് കയറി നിന്നിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന സ്ഥലമാണ്. ഈ സംഭവത്തിൽ അവർ മാപ്പുപറയണം. ക്യാമറയിൽ മുഖംവരാൻവേണ്ടി തിക്കിത്തിരക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നും കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും സ്വരാജ് വ്യക്തമാക്കി. അതുകൊണ്ടാണ് അത് ഒരു വിഷയമാക്കി ഉയർത്താൻ ഇടതുപക്ഷം തയ്യാറാവാത്തത്. തെരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തെയും സഭയെയും കോൺഗ്രസ് ആക്രമിക്കുന്നത് പരാജയ ഭീതിമൂലമാണെന്നും എം.സ്വരാജ് കൂട്ടിച്ചേർത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം. സ്വരാജ്.
തൃക്കാക്കരയിൽ ജയിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കണക്കുകൂട്ടി. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനേ നേരിടാമെന്ന ധാരണ പാളിപ്പോയെന്ന് ഇപ്പോൾ വിഡി സതീശന് ബോധ്യപ്പെട്ടെന്നും എം സ്വരാജ് പറഞ്ഞു.
‘അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണ്’: ശവക്കല്ലറയിൽ ചവിട്ടി നിന്നതിന് കോൺഗ്രസുകാർ മാപ്പ് പറയണമെന്ന് എം.സ്വരാജ്; അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ ഒറ്റക്ക് ഗോളടിക്കാൻ നോക്കിയവരുടെ തന്ത്രം പാളിപ്പോയെന്ന് വി.ഡി സതീശന് വിമർശനം
Advertisement
Advertisement