അധിക്ഷേപിച്ച് മാർ ജോസഫ് കരിയിൽ: പിണറായി വിജയൻ സർക്കാരിന്റെ ജനസമ്മതി കൃത്രിമമായി ഉണ്ടാക്കിയതെന്ന് ബിഷപ്പ്, മാധ്യമങ്ങളെയടക്കം ഇടതുമുന്നണി ഒരു വർഷമായി വിലക്കെടുത്തിരിക്കുകയായിരുന്നു; ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ ആരും ബഹളം വെക്കേണ്ടെന്ന് ലീഗിന് മറുപടി

33

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനസമ്മിതി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും മാധ്യമങ്ങളെയടക്കം ഒരു വർഷമായി ഇടതുമുന്നണി വിലക്കെടുത്തിരിക്കുകയായിരുന്നുവെന്നും ബിഷപ് ജോസഫ് കരിയിൽ. ന്യൂനപക്ഷ അവകാശങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിഷപ് ജോസഫ് കരിയില്‍. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആരും ബഹളം വയ്ക്കണ്ടെന്നും ലത്തീന്‍ സഭ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതിന് ശേഷം സഭ നിലപാട് വ്യക്തമാക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ചെല്ലാനം അടക്കമുള്ള തീരദേശങ്ങളിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച കത്തോലിക്കാ സഭാ ആസ്ഥാനത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചി രൂപതാ ആസ്ഥാനത്ത് മന്ത്രി എത്തിയത്. ഈ സന്ദര്‍ഭത്തിലായിരുന്നു ബിഷപിന്റെ പ്രതികരണം.
മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതില്‍ ആരും ബഹളം വയ്‌ക്കേണ്ടെന്നും ആരും അവകാശം ഉന്നയിക്കേണ്ടതില്ലെന്നും ബിഷപ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. കാലങ്ങളായി അവഗണിക്കപ്പെടുകയാണ് ക്രൈസ്തവ വിഭാഗം. പ്രവര്‍ത്തിയാണ് വേണ്ടത് വാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ അടക്കം ഇടതുമുന്നണി ഒരു വര്‍ഷമായി വിലക്കെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു