അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രം; പ്രതികരണം മാധ്യമങ്ങളിൽ വന്ന വാർത്തകളോട്, ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്

26

കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ വീണ്ടും ഫെയ്സ്‌ബുക്ക് പോസ്റ്റുമായി പ്രിയാ വർഗ്ഗീസ്. നിയമന കേസിൽ ഹൈകോടതി വിധി പറയുന്നതിനിടെയാണ് ഫെയ്സ്‌ബുക്ക് പോസ്റ്റുമായി പ്രിയാ വർഗ്ഗീസ് രംഗത്ത് വന്നത്. അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂവെന്ന് പ്രിയ വർഗീസ് പറഞ്ഞു. താൻ ഇന്നലെ പ്രതികരിച്ചത് മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നു. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നുവെന്നും പ്രിയ പറയുന്നു. എൻ എസ് എസിനുവേണ്ടി കക്കൂസ് വെട്ടിയാലും അഭിമാനം  മാത്രമെന്ന ഇന്നലത്തെ പോസ്റ്റ് കോടതി ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയ വർഗീസ് വീണ്ടും ഫെയ്സ്ബുകിൽ പോസ്റ്റ് ഇട്ടത്. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രിയ വർഗീസിന്റെ ഫെയ്സ്ബുക് പോസ്റ്റ് പരാമർശിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു.

Advertisement
Advertisement