ഇന്ത്യ തദ്ദേശിയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കാണാനായി കൊച്ചിൻ ഷിപ്പിയാർഡിൽ എത്തി നടൻ മോഹൻലാൽ. നടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ മോഹൻലാലിന് മൊമന്റോയും കൈമാറി.നാവിക സേനാംഗങ്ങൾക്ക് ഒപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് മോഹന്‍ലാല്‍ ഷിപ്പിയാര്‍ഡില്‍ എത്തിയത്. കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. കൊച്ചിന് ഷിപ്പിയാര്‍ഡില്‍ തന്നെയായിരുന്നു കപ്പലിന്റെ നിര്‍മാണം. 2009ലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.
ഇന്ത്യയുടെ സ്വന്തം ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ച് നടൻ മോഹൻലാൽ
Advertisement
Advertisement