എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

5

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ – തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറു മണി വരെയാണ് പണിമുടക്ക്.ഒരേ ദിവസം ഒരു ബസിനെതിരെ രണ്ടും മൂന്നും കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നാണ് സംയുക്ത സമരസമിതിയുടെ പരാതി. തൊഴിലാളികളെ പൊലീസ് ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നുമാണ് സമിതിയുടെ മുന്നറിയിപ്പ്.

Advertisement
Advertisement