എല്‍.ഡി.എഫ് തെക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമായി; സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്തു

13
4 / 100

എല്‍.ഡി.എഫ് തെക്കന്‍ മേഖലാ ജാഥയ്ക്കും തുടക്കമായി. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍.ഡി.എഫ്’ എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥ ഞായറാഴ്ച എറണാകുളത്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനംചെയ്തു. തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങള്‍ സംയുക്തമായി ഉദ്ഘാടന സമ്മേളനത്തില്‍ സ്വീകരണം നല്‍കും.

നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥകള്‍ക്ക് സ്വീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ജാഥാ പ്രയാണവും സ്വീകരണങ്ങളും.

വടക്കന്‍ മേഖലാ ജാഥ തൃശൂരും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും 26ന് സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.