ഐശ്വര്യ കേരളയാത്രക്കിടെ രമേശ് ചെന്നിത്തലക്ക് പോലീസുകാരുടെ സ്വീകരണം: സ്പെഷൽ ബ്രാഞ്ചും സ്റ്റേറ്റ് ഇൻറലിജെൻറ്സും അന്വേഷണം തുടങ്ങി, ആറ് പോലീസുകാർക്കെതിരെ പ്രാഥമിക റിപ്പോർട്ട്

34
3 / 100

ഐശ്വര്യ കേരള യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പോലീസുകാര്‍ സ്വീകരിച്ചത് വിവാദത്തില്‍. പോലീസ് അസോസിയേഷന്‍ മുന്‍ നേതാക്കളാണ് വിവാദത്തില്‍പ്പെട്ടത്. കൊച്ചിയില്‍ ഐശ്വര്യ കേരള യാത്ര എത്തിയപ്പോഴാണ് സംഭവം
നിലവില്‍ സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരാണ് ഇവര്‍. ചെന്നിത്തലയ്ക്ക് സ്വീകരണം നല്‍കുന്ന ചിത്രങ്ങള്‍ പുറത്തെത്തി. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഒപ്പം ഇവര്‍ നില്‍ക്കുന്ന ചിത്രവും പുറത്തെത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.കൊച്ചി സിറ്റിയിലെ മൂന്നു പോലീസുകാരും എറണാകുളം റൂറലിലെ രണ്ടു പോലീസുകാരുമാണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ജോസ് ആന്റണി, ഷിബു ചെറിയാന്‍, ദിലീപ് സദാനന്ദന്‍, ബിജു സില്‍ജന്‍ എന്നിവരാണ് ഫോട്ടോയില്‍ ഉള്ളത്. 
ചട്ടപ്രകാരം പോലീസുകാര്‍ ഇത്തരത്തില്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതാണ്. സംഭവം വിവാദമായതിനു പിന്നാലെ സ്‌പെഷല്‍ ബ്രാഞ്ചും സ്റ്റേറ്റ് ഇൻറലിജെൻറ്സും അന്വേഷണം ആരംഭിച്ചു.