കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം: ഇടത് സഹയാത്രികക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പരവൂർ ഏരിയ സെക്രട്ടറി നല്‍കിയ ശുപാർശ കത്ത് പുറത്ത്

12
4 / 100

കാലടി സർവകലാശാലയിൽ ഇടത് സഹയാത്രികക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പറവൂർ ഏരിയ സെക്രട്ടറി നല്‍കിയ ശുപാർശ കത്ത് പുറത്ത്. മലയാളം അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ധീവര സംവരണത്തില്‍ നിയമനം ലഭിച്ച സംഗീതക്കാണ് ഏരിയ സെക്രട്ടറി ശുപാർശ ക്കത്ത് നല്‍കിയത്.
എം.ബി രാജേഷിന്‍റെ ഭാര്യ നിനിതക്കൊപ്പം കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തില്‍ നിയമിതയായ സംഗീത തിരുവളിന് സി.പി.എം പറവൂർ ഏരിയ സെക്രട്ടറി 2019 സെപ്റ്റംബർ 22 ന് നല്‍കിയ ശുപാർശ കത്താണ് പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ സീൽ പതിപ്പിച്ച ലെറ്റർ പാഡിലാണ് ശുപാർശ കത്ത്.
‘കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം അസി. പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി റിസർവേഷനിൽ ഡോ. സംഗീത തിരുവളിനെ ഇന്‍റർവ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്ത് കൊടുക്കണം’ -ഇങ്ങനെയാണ് കത്തിലെ ഉള്ളടക്കം.