കുതിരാനിലെ ഒരു ടണൽ 40 ദിവസത്തിനകം തുറക്കാൻ കഴിയുമെന്ന് നിർമാണക്കമ്പനി ഹൈക്കോടതിയിൽ: മാർച്ച് 31ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പ് പാലിക്കാതിരുന്നതിന് ദേശീയപാത അതോറിറ്റിക്ക് കോടതിയുടെ വിമർശനം; വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം

10

കുതിരാനിലെ ഒരു ടണൽ 40 ദിവസത്തിനകം തുറക്കാൻ കഴിയുമെന്ന് നിർമാണക്കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഗതാഗതക്കരുക്ക് കണക്കിലെടുത്ത് ഒരു ടണൽ പൂർത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് സർക്കാർ ചീഫ് വിപ്പ് കെ. രാജൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി ആശ പരിഗണിച്ചത്.
നിർമാണം പുരോഗമിക്കുകയാണെന്നും കോവിഡ് സാഹചര്യവും മഴയും പ്രതികൂലകാരണങ്ങളാണെങ്കിലും 40 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.
മാർച്ച് 31നുമുമ്പ് നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി ദേശീയപാത അതോറിറ്റിയോട് ആരാഞ്ഞു. കാരണം വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അതോറിറ്റിക്ക് നിർദേശം നൽകി. കേസ് ഒരുമാസം കഴിഞ്ഞ് പരിഗണിക്കും.