കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവോ: സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി എൽ.ഡി.എഫിൽ പ്രതിഷേധം

16

ആലുവ കളമശ്ശേരി കുന്നത്തുനാട്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലി എല്‍.ഡി.എഫില്‍ പ്രതിഷേധം. കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്ന് കാണിച്ച് പോസ്റ്ററുകള്‍ ഇറങ്ങി. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ ഇറങ്ങിയത്.
പാര്‍ട്ടിയുമായി അടുത്ത് നില്‍ക്കുന്ന ആളുകളെ തഴഞ്ഞ് മറ്റാളുകള്‍ക്ക് സീറ്റ് നല്‍കുന്നുവെന്നതാണ് പ്രധാന ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇത്തരം ആരോപണമുന്നയിച്ചെങ്കിലും പരസ്യമായ പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്നതാണ് പ്രധാന ആക്ഷേപം. ജില്ലാ കമ്മിറ്റിയോ സംസ്ഥാന സെക്രട്ടറിയേറ്റോ അറിഞ്ഞു കൊണ്ടാണോ ഈ തീരുമാനമെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.

Advertisement
Advertisement