കുഫോസ് ആക്ടിംഗ്  വിസിയായി  ഡോ. എം റോസലിന്‍ഡ് ജോർജിനെ  നിയമിച്ചു

10

കുഫോസ് ആക്ടിംഗ്  വിസിയായി  ഡോ. എം റോസലിന്‍ഡ് ജോർജിനെ  നിയമിച്ചു.റിജി ജോണിന്‍റെ  നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഉത്തരവ്.പുറത്താക്കപ്പെട്ട വി സി റിജി ജോണിന്‍റെ ഭാര്യയാണ് റോസിലിന്‍ഡ് ജോർജ്. ഫിഷറീസ് സ‍ര്‍വകലാശാലയിലെ  ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന പ്രൊഫസറുമാണ്.നിലവിലെ  ചുമതലകള്‍ക്ക് പുറമേ വിസിയുടെ ചുമതലയും ഉടന്‍ ഏറ്റെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ചാന്‍സലര്‍ ൺന്ന നിലയില്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും , സര്‍വ്വകലാശാല നിയമവും പാലിച്ചാണ് ഉത്തരവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

Advertisement
Advertisement