കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുന്ന ബി.പി.സി.എല്‍ പരിപാടിയില്‍ സ്ഥലം എം.പി ഹൈബി ഈഡന് ഇരിപ്പിടമില്ല. നാളെയാണ് പരിപാടി. രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി തനിക്ക് പകരം കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നല്‍കിയെന്ന് ആരോപിച്ച് ഹൈബി ഈഡന് ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടിസ് നല്കി. പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം വി മുരളീധന് മാത്രമാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്. വി മുരളീധരന് കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള സ്ഥാപനമല്ല ബി.പി.സി.എല്‍. പാര്‍ലമെന്റില്‍ എത്തിയത് മഹാരാഷ്ട്രയുടെ രാജ്യസഭാംഗമായാണ്. എന്നിട്ടും മുരളീധരനെ പരിഗണിച്ചത് രാഷ്ട്രീയ താല്പര്യത്തോടെയാണെന്ന് ഹൈബി ആരോപിക്കുന്നു.