കെ.ജെ.പി വൻ പരാജയം: കേരള ബി.ജെ.പിയെ വിമർശിച്ചും ആക്ഷേപിച്ചും സംവിധായകൻ അലി അക്ബർ

50

കേരള ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചും ആക്ഷേപിച്ചും സംവിധായകൻ അലി അക്ബർ. ‘കെ.ജെ.പി വൻ പരാജയം അങ്ങനെ തോന്നുന്നവർക്ക് ലൈക്ക് ചെയ്യാ’മെന്ന് കേരള നേതൃത്വത്തെ ലക്ഷ്യമിട്ട് രാമ സിംഹൻ അബൂബക്കർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ്. വിഷയത്തിൽ പിന്തുണച്ചും വിമർശിച്ചും പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേർ ഇത് ഷെയർ ചെയ്തിട്ടുമുണ്ട്. അതേസമയം, ഞാൻ ഒരു ഹിന്ദുവാണ് ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നിൽക്കാവുന്നവർ മാത്രം മതി എന്ന് മറ്റൊരു പോസ്റ്റും സംവിധായകൻ അലി അക്ബർ ഫേസ്ബുക്കിൽ പങ്കുവച്ചു. ഒരു രാഷ്ട്രീയ പിൻബലവും വേണ്ട. എന്റെ കൃഷ്ണൻ മാത്രം മതി,ഹരേ കൃഷ്ണ എന്നുമായിരുന്നു അലി അക്ബർ കുറിച്ചത്.

Advertisement
Advertisement