കെ.ടി.യു താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറെ വെള്ളം കുടിപ്പിച്ച് ഹൈക്കോടതി: സിസ തോമസിന്റെ പേര് ആരാണ് നിർദേശിച്ചതെന്ന് കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ ചാൻസലറുടെ അഭിഭാഷകൻ; വിദ്യാർഥികളുടെ ഭാവി വെച്ച് പന്താടാൻ അനുവദിക്കില്ലെന്ന് കോടതിയുടെ താക്കീത്

9

സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവ‍ർണറോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിസ തോമസിന്‍റെ പേര് ആരാണ് നിർദേശിച്ചതെന്ന് സിംഗിൾ ബെഞ്ച് ആവർത്തിച്ചാരാ‍ഞ്ഞു. സാങ്കേതിക സർവകലാശാലയിലെ വിദ്യാ‍ർഥികളുടെ അവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് താൽക്കാലിക വൈസ് ചാൻസലർ നിയമനം എങ്ങനെയായിരുന്നെന്ന ചോദ്യം കോടതി ആവർത്തിച്ചാരാഞ്ഞത്. വിദ്യാ‍ർഥികളുടെ ഭാവി വെച്ച് പന്താടാൻ പറ്റില്ല. സർവകലാശാല സംവിധാനത്തിലുളള വിശ്വാസം വിദ്യാ‍ർഥികൾക്ക് നഷ്ടപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു. മറ്റ് സ‍ർവകലാശാലകളിലെ യോഗ്യരായ വിസിമാരും പ്രോ വൈസ് ചാൻസലർമാരും ഉണ്ടായിട്ടും സിസ തോമസിനെ ഗവർണർ എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ഗവർണറുടേത് ഏകപക്ഷീയമായ തീരുമാനമായിരുന്നെന്നും സർക്കാരിനോട് ഫോണിൽ പോലും ചോദിച്ചില്ലെന്നും എജി മറുപടി നൽകി. 

Advertisement
Advertisement