കെ.വി. തോമസ് തനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. മുതിര്‍ന്ന നേതാവായ അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ ഉണ്ടാകും. പി ടി തോമസിനെ എന്നും ചേര്‍ത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു. രാവിലെ പി.ടി തോമസിന്റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടില്‍ പി.ടി. തോമസിന്റെ കല്ലറയിലെത്തി ഉമ പ്രാര്‍ഥിച്ചു.
Advertisement
Advertisement