കേരളത്തിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി ബി.ജെ.പി മാറണമെന്നും സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് എഴുപത്തിയൊന്നാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിനേക്കാൾ പ്രധാനമാണ് സീറ്റുകൾ നേടുന്നത്. ഇതിനായി കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സമൂഹത്തിലെ താഴെത്തട്ടിലെത്തിക്കണം. ജനപിന്തുണ ആർജ്ജിക്കാനുള്ള പൊതു നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചതെന്നും സംഘടനാപരമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോർ കമ്മിറ്റി യോഗത്തിന് ശേഷം പറഞ്ഞു.