കൊച്ചിയിൽ കാറിൽ യുവ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളുടെയും സ്ത്രീയുടെയും അറസ്റ്റ് രേഖപ്പെടുത്തി

60

കൊച്ചിയിൽ കാറിൽ യുവ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, വിവേക്, സുദീപ്, രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.വ്യാഴാഴ്ച അർധരാത്രിയാണ് 19കാരിയായ കാസർകോട് സ്വദേശിനി മോഡൽ കൂട്ടബലാത്സംഗത്തിനിരയായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിലെ ബാറിൽ രാജസ്ഥാൻകാരിയായ സുഹൃത്തിനൊപ്പം യുവതിയെത്തിയത്. പത്തുമണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഈസമയം ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കളെത്തിയത്. യുവതിയെ ഇവർ കാറിൽ കയറ്റി. എന്നാൽ, സുഹൃത്തായ സ്ത്രീ കയറിയിരുന്നില്ല. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിടുകയും ചെയ്തു. സംഭവം യുവതി വെള്ളിയാഴ്ച സുഹൃത്തിനെ അറിയിച്ചതിനു പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.ബാറിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ, യുവാക്കൾ ഇവിടെ നൽകിയ വിലാസം വ്യാജമായിരുന്നു. യുവതിയുടെ സുഹൃത്തിനെ കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്നും കണ്ടെത്തി. പിന്നീട് ഇവരെയും ഒത്താശ ചെയ്ത സ്ത്രീയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ കാറിൽ കയറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനഃപൂർവം ഒഴിഞ്ഞുമാറിയതാണെന്ന സംശയത്തിലാണ് പൊലീസ്.

Advertisement
Advertisement