ഗർഭസ്ഥ ശിശുവിനും ജീവിക്കാനുളള അവകാശമുണ്ടെന്ന് ഹൈക്കോടതി

14

ഗർഭസ്ഥ ശിശുവിന് ജീവിക്കാനുളള അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ഗർഭസ്ഥ ശിശുവിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 31 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ എറണാകുളം സ്വദേശിനിയായ അമ്മ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ഗർഭസ്ഥ ശിശുവിന് വലിയ തോതിൽ വൈകല്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അമ്മയുടെ ഹർജി.

ഗർഭസ്ഥ ശിശുവിന് അതിന്റേതായ ജീവിതവും അവകാശങ്ങളുമുണ്ടെന്നും അത് നിയമം അംഗീകരിക്കുന്നതാണെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെ വിധിയിൽ പറഞ്ഞു. ഗർഭം അലസിപ്പിക്കാൻ അമ്മ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നിയമപ്രകാരമുള്ള ആഴ്ച പിന്നിട്ടതിനാൽ ആശുപത്രി അധികൃതർ ആവശ്യം നിഷേധിച്ചു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.