തൃക്കാക്കരയിൽ അഡ്വ.കെ.എസ്.അരുൺകുമാർ ഇടത് സ്ഥാനാർഥിയായേക്കും; സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ഇ.പി.ജയരാജൻ

9

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.എസ് അരുണ്‍കുമാറാണു സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്ത പ്രചരിച്ചതിനുശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ എല്‍ഡിഎഫ് യോഗത്തിനുശേഷമേ ഉണ്ടാകൂവെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചത്. അതേസമയം, അരുണ്‍ കുമാറിനു വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ ചുവരെഴുത്ത് പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. വിവരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചപ്പോഴേക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായെന്ന നിലയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.

Advertisement
Advertisement