തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കെ.പി.സി.സി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം. കെ.പി.സി.സി നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചു.
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. പി.ടി. തോമസിന്റെ ഭാര്യ എന്നതിനൊപ്പം മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. പി.ടി.തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്: തീരുമാനമെടുത്തത് നേതൃയോഗത്തിൽ; വിജയം സുനിശ്ചിതമെന്ന് നേതാക്കൾ
Advertisement
Advertisement