തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സി.ഐ പി.ആര്‍.സുനുവിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടും; നടപടികള്‍ ആരംഭിച്ച് ആഭ്യന്തര വകുപ്പ്

23

തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സി.ഐ പി.ആര്‍.സുനുവിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് പൊലീസ്. സ്ത്രീപീഡനക്കേസുകളില്‍ പലവട്ടം പ്രതി ചേര്‍ക്കപ്പെട്ട സുനു സര്‍വ്വീസില്‍ തുടരുന്നത് പൊലീസിന് അവമതിപ്പുണ്ടാക്കുമെന്ന ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സി.ഐ ആയിരുന്ന സുനുവിനെ ആദ്യ ഘട്ട നടപടിയെന്ന നിലയില്‍ സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു.മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്‌തെങ്കിലും മതിയായ തെളിവുകള്‍ ലഭിയ്ക്കാത്ത സാഹചര്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.തൊട്ടുപിന്നാലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെ അവധിയെടുക്കാനുള്ള നിര്‍ദ്ദേശമെത്തി.മണിക്കൂറുകള്‍ക്കുള്ളില്‍ സുനുവിനെ തേടി സസ്‌പെന്‍ഷന്‍ ഉത്തരവുമെത്തി.

Advertisement
Advertisement