തൊഴിലാളികൾ സമരത്തിൽ: കൊച്ചി ബി.പി.സി.എല്ലിൽ പാചക വിതരണം തടസപ്പെട്ടു

3
4 / 100

തൊഴിലാളികളുടെ സമരത്തെ തുടർന്ന് കൊച്ചി ബി.പി.സി.എല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലോറികൾ തൊഴിലാളി സമരം മൂലം ഇവിടെ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ കുറവ് മൂലം സിലിണ്ടർ കയറ്റുന്നത് വൈകുന്നതായി സമരക്കാർ പറയുന്നു. അധികൃതർക്ക് മുന്നിൽ പ്രശ്‌നം അവതരിപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും അതു കൊണ്ടാണ് പണിമുടക്കി സമരം ചെയ്യേണ്ടി വന്നതെന്ന് തൊഴിലാളികൾ പറയുന്നു.