ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി; വൻ വരവേൽപ്പൊരുക്കി ആപ് പ്രവർത്തകർ

16

കേരളത്തിലെ ബദൽ രാഷ്ട്രീയത്തിന്‍റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തെത്തിയ അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പ്രവർത്തകരുടെ നേതൃത്തിൽ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും. തൃക്കാക്കരയില്‍ ആർക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മി-ട്വന്‍റി- 20 സഖ്യം നാളെ പ്രഖ്യാപിക്കുമെന്നാണ് സാബു ജേക്കബ് പറയുന്നത്. പുതിയ ബദലിനുള്ള കളമൊരുക്കലാകും കെജ്‍രിവാളിന്‍റെ നാളത്തെ കിഴക്കമ്പലം പൊതുസമ്മേളനമെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement