ധർമ്മജൻ ബോൾഗാട്ടി എ.ഐ.സി.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി: ബാലുശേരിയിൽ മൽസരിപ്പിക്കാനാവില്ലെന്ന് ദളിത് കോൺഗ്രസ്

22
8 / 100

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. 
അതേസമയം ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും രമേശ് ചെന്നിത്തലയ്ക്കും ദളിത് കോണ്‍ഗ്രസ് കത്തയച്ചു.