പാലാ ബിഷപ്പ് പറഞ്ഞത് ഭീകരവാദികൾക്കെതിരെ കൊണ്ടത് സി.പി.എമ്മിനും കോൺഗ്രസിനുമെന്ന് കെ.സുരേന്ദ്രൻ

9

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഭീകരവാദികള്‍ക്കെതിരായ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

‘മതഭീകരവാദികളും ലഹരിമാഫിയകളും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനോട് യോജിപ്പില്ല’. കെ സുരേന്ദ്രന്‍ വ്യക്തമാക്കി. നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിഷപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.