പിറവത്ത് കോണ്‍ഗ്രസ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടി

11

പിറവത്ത് കോണ്‍ഗ്രസ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടി. പിറവം മുന്‍ നഗരസഭ ചെയര്‍മാന്‍ സാബു എം ജേക്കബിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സാബു എം ജേക്കബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാബു ജേക്കബിന് ഡി.സി.സി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സാബു ജേക്കബിന് കത്ത് നല്‍കിയത്. ഈ നോട്ടീസ് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്. ചര്‍ച്ചയിക്കിടെയുണ്ടായ വലിയ വാക്‌പോര് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പരസ്പരം കസേരകള്‍ കൊണ്ട് ആക്രമിച്ചു. പലരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് സാബു ജേക്കബിനെതിരെ ഉയര്‍ന്നത്.

Advertisement
Advertisement