പ്രഥമ പി.ടി തോമസ് പുരസ്‌കാരം മാധവ ഗാഡ്ഗിലിന്

133

പ്രഥമ പി.ടി തോമസ് പുരസ്‌കാരം മാധവ ഗാഡ്ഗിലിന്. ഡിസംബറിൽ തൃശൂരിൽ നടക്കുന്ന പി.ടി അനുസ്മരണ ദിനാചരണത്തിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എറണാകുളത്ത്‌ ചേർന്ന
മാനവ സംസ്കൃതി സംസ്ഥാന കമ്മറ്റിയാണ് അവാർഡിനായി ഗാഡ്ഗിലിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. സംസ്കൃതി രക്ഷാധികാരി ഉമാതോമസ് എം.എൽ.എയുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിലാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്.

Advertisement
Advertisement