ബി.ജെ.പി ബന്ധം അവസാനിപ്പിച്ചു: മേജർ രവി കോൺഗ്രസിലേക്ക്, ഐശ്വര്യകേരളയാത്രയിൽ രമേശ് ചെന്നിത്തലക്കൊപ്പം മേജർ രവി പങ്കെടുത്തു, നന്ദി കാണിക്കാത്തവരെന്ന് വീണ്ടും ബി.ജെ.പി നേതാക്കൾക്കെതിരെ വിമർശനം

24
8 / 100

സംവിധായകനും ബി.ജെ.പി അനുഭാവിയുമായിരുന്ന മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന പരസ്യമായ വിമര്‍ശനം അദ്ദേഹം നേരത്തെ നടത്തിയിരുന്നു. ബി.ജെ.പി നേതാക്കള്‍ക്കായി ഇനി പ്രസംഗിക്കാനില്ലെന്നും വ്യക്തമാക്കിയതോടെ ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്‍ പോകുന്ന സൂചനകള്‍ വന്നിരുന്നു. 
ആലുവയില്‍ വച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.