ബി.പി.സി.എൽ പെട്രോകെമിക്കൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു: രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി; മലയാളത്തിൽ നമസ്കാരം പറഞ്ഞ് തുടക്കം, ഒരായിരം നന്ദി പറഞ്ഞ് അവസാനിപ്പിക്കൽ

9
5 / 100

ബി.പി.സി.എൽ പെട്രോകെമിക്കൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇതിന് പുറമെ അഞ്ച് വികസനപദ്ധതികളും സമർപ്പിച്ചു. 6100 കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ നമസ്‌കാരം പറഞ്ഞു കൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നത്. വിദേശനാണ്യത്തിൽ മാത്രമല്ല ആയിരങ്ങൾക്കു ജോലി ലഭിക്കുന്നതിലും പദ്ധതികൾ സഹായിക്കും. ഇന്ത്യയിലെ ഏറ്റവും ആധുനിക എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. ‘വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ചൂറിസം റാങ്കിംഗിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ അറുപതിൽ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയിൽ ഇനിയും നമുക്ക് വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തരവിനോദസഞ്ചാരം തടസപ്പെട്ടത് പ്രാദേശിക ടൂറിസത്തിന് നേട്ടമാകും. സ്റ്റാര്‍ട്ടപ്പുകള്‍ നൂതനമായ ടൂറിസം ഉല്‍പന്നങ്ങളെക്കുറിച്ച് ചിന്തിക്കണം. കൊച്ചി മെട്രോ പ്രഫഷണലിസത്തിന്റെ മികച്ച ഉദാഹരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാഗരിക ക്രൂസ് ടെര്‍മിനലും റോ–റോ സര്‍വീസും ഉദ്ഘാടനം ചെയ്തു. വിജ്ഞാനസാഗര്‍’ മറീന്‍ എന്‍ജിനീയറിങ് പഠനകേന്ദ്രവും അദ്ദേഹം തുറന്നു നൽകി.