മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന കെ. മുഹമ്മദാലി അന്തരിച്ചു

36

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്

മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം എം.എൽ.എയുമായിരുന്ന കെ. മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം.ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ ഞർളക്കാടൻ കൊച്ചുണ്ണിയുടെ മകനായിരുന്നു. ആലുവയിൽ നിന്ന് തുടർച്ചയായി അഞ്ചു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീർഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന കെ. മുഹമ്മദാലി അതിനാൽ തന്നെ ഷെൽന്നയെ പിന്തുണക്കുകയായിരുന്നു. എങ്കിലും പാർട്ടിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല.

Advertisement
Advertisement