മുസ്ളീം ലീഗിനെ സി.പി.എം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല: വോട്ടിന് വേണ്ടി വർഗീയ വികാരം ഇളക്കിവിടുന്നുവെന്നും ചെന്നിത്തല

5
4 / 100

മുസ്ലീംലീഗിനെ ഒറ്റതിരിഞ്ഞ് സി.പി.എം ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വിലപ്പോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുസ്ലീംലീഗിനെ വര്‍ഗീയമായി അക്രമിക്കാനും അവരെ ഒറ്റപ്പെടുത്താനുമുള്ള നീക്കം ദിവസങ്ങളായി സി.പി.എം നടത്തുകയാണ്. ഇത് തുടങ്ങിവെച്ചത് മുഖ്യമന്ത്രിയാണ്. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കിവിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം എന്ന് ഈ പ്രചാരണങ്ങളിലുടെ വ്യക്തമാവുകയാണ്. മുസ്ലീംലീഗിനെ ഒറ്റപ്പെടുത്തികളയാമെന്ന ധാരണ വേണ്ട. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. എല്ലാവരും ഒരുമിച്ച് നിന്ന് അതിനെ ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.