മോശം കാലാവസ്ഥ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

2

മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ഗള്‍ഫില്‍നിന്നുള്ള അഞ്ചെണ്ണം ഉള്‍പ്പടെ ആറ് വിമാനങ്ങളാണ് ഇത്തരത്തില്‍ നെടുമ്ബാശ്ശേരിയില്‍ ഇറക്കിയത്. ഷാര്‍ജ, ബഹ്റിന്‍, ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്.ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ എത്തിയത്. ആറെണ്ണത്തില്‍ രണ്ട് വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്. യാത്രക്കാര്‍ക്ക് മറ്റ് അറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല.

Advertisement
Advertisement