ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജിയിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം

14

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജിയിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാർ മറുപടി ഫയൽ ചെയ്യണമെന്നാണ് കോടതി നിർദ്ദേശിച്ചത്. അതുവരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ രണ്ട് പൊതുതാൽപ്പര്യ ഹർജികൾ ഫയൽ സമർപ്പിക്കപ്പെട്ടത്. മലപ്പുറം സ്വദേശിയും കെ.പി.സി.സി സെക്രട്ടറിയുമായ കെ.പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹർജിക്കാർ. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ എന്ന കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടയണമെന്നാണ് ഹർജികളിലെ ആവശ്യം.