ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്ന വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് കേരള ഷിപ്പിങ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കേര്പറേഷന്. വിദേശകമ്പനിയുമായി കെ.എസ്.ഐ.എന്‍.സി ഒപ്പിട്ടിരിക്കുന്നത് ട്രോളറുകള്‍ നിര്‍മിച്ചു കൊടുക്കാനുള്ള ധാരണയാണെന്നും മല്‍സ്യബന്ധനത്തിനുള്ള കരാര്‍ അല്ലെന്നും കെ.എസ്.ഐ.എന്‍.സി പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ട്രോളറുകള്‍ നിര്‍മിച്ചു നല്കുന്ന ജോലിയാണ് കോര്‍പറേഷനുള്ളത്. ഇത്തരത്തില്‍ 2950 കോടിയുടേതാണ് ഇ.എം.സി.സി ഇന്ത്യയുമായി ഒപ്പിട്ട കരാറെന്നും കോര്പറേഷന് അറിയിച്ചു